പഴയങ്ങാടി (കണ്ണൂർ)∙ ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽനിന്നു മാറിനൽകിയ മരുന്നു കഴിച്ചതോടെ പിഞ്ചുകുഞ്ഞു ഗുരുതരാവസ്ഥയിലായെന്നു ബന്ധുക്കളുടെ പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. മരുന്നു കുട്ടിയുടെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചു, കരളിനു ഗുരുതര തകരാർ സംഭവിച്ചതിനാൽ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നു ബന്ധുക്കൾ പറയുന്നു. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ, മരുന്ന് […]