ചെന്നൈ: ചെന്നൈയിൽ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന ഡോ. ബാലമുരുകന്, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അണ്ണാനഗറിലെ വീട്ടില്‍ നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോക്ടറായ ബാലമുരുകന് സ്കാനിങ് സെന്റര്‍ നടത്തുന്നുണ്ടായിരുന്നു. സ്കാനിങ് സെന്റര്‍ ബിസിനസിലുണ്ടായ ഭീമമായ നഷ്ടമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുമതി ചെന്നൈയിലെ കോടതിയില്‍ അഭിഭാഷകയായിരുന്നു. ദശ്വന്ത് പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയും ലിംഗേഷ് പത്താംക്ലാസ് വിദ്യാര്‍ഥിയുമാണ്. ഇന്ന് രാവിലെ ഇവരുടെ ഡ്രൈവര്‍ പതിവുപോലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, വീട്ടില്‍ നിന്ന് ആരുടെയും പ്രതികരണം ഇല്ലാതായതോടെ ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചു.
Also Read: ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം
തുടര്‍ന്ന് അയല്‍ക്കാരെത്തി ജനല്‍വഴി പരിശോധിച്ചപ്പോഴാണ് ഒരു മുറിയില്‍ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മുറിയില്‍ മക്കളായ രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
The post ചെന്നൈയിൽ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി appeared first on Malayalam News, Kerala News, Political News | Express Kerala.