
ജീവിതത്തിലെ നല്ല നിറങ്ങളുടെ കാന്തിയറ്റുപോകാതെ കാക്കേണ്ടതുണ്ട്. പരീക്ഷണങ്ങള്‍ നിറഞ്ഞ ജീവിതയാത്രയില്‍ ആ നിറങ്ങള്‍ നിങ്ങള്‍ക്ക് പുഞ്ചിരികള്‍ തിരികെ തരും, മുന്നോട്ടുകുതിക്കാനുള്ള ഊര്‍ജമേകും, അത് നിങ്ങളില്‍ ഉത്സാഹത്തിന്റെ വിത്തുപാകും. ഹോളി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം സ്നേഹാശംസകള്‍…
- സൗവര്‍ണ ശോഭയില്‍ സ്നേഹകാന്തി വിരിയട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- സ്നേഹവര്‍ണങ്ങള്‍ തിളങ്ങട്ടെ ജീവിതവഴികളിലെന്നും, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- കനിവിന്റെ മധുര മനോഹര നിറങ്ങള്‍ ജ്വലിക്കട്ടെയെങ്ങും, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- സ്നേഹനിറങ്ങള്‍ കലരട്ടെ, കനിവ് നിറയട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- നിറമേറട്ടെ ജീവിത വഴികളില്‍, വിളങ്ങട്ടെ വിജയജ്വാലകള്, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
- സ്നേഹനിറമെഴും വിജയവഴികളില്‍ മുന്നേറാം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- സുന്ദരനിറങ്ങള് പുലരട്ടെ ജീവിതത്തിലെന്നും, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- സ്നേഹവര്‍ണങ്ങള്‍ കൈവരുത്തും ജീവിതോത്സവം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- മങ്ങാതെ മറയാതെ സ്നേഹോത്സവ നിറങ്ങള്‍ പുലരട്ടെ ജീവിതത്തില്‍, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- സ്നേഹമേറുമ്പോള്‍ തിളങ്ങും ജീവിതനിറങ്ങള്‍, ഹൃദ്യമായ ഹോളി ആശംസകള്‍
- ജീവിതവഴിയിലെ നിറക്കൂട്ടുകള്‍ക്ക് തെളിച്ചമേറട്ടെ, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
- നിറങ്ങളുടെ സ്നേഹോത്സവം സാധ്യമാകട്ടെ ജീവിതത്തിലെന്നും, കരുണാര്‍ദ്രമായ ഹോളി ആശംസകള്‍
- നിറ-നൃത്തം തുടരട്ടെ ജീവിതത്തില്‍, സുവര്‍ണ ശോഭയാര്‍ന്ന ഹോളി ആശംസകള്‍
- വര്ണാഭമാകട്ടെ ജീവിത വഴികള്‍ എന്നും, ഹൃദ്യമായ ഹോളി ആശംസകള്‍
- മഴവില്‍ തിളക്കമോടെ പുലരട്ടെ സ്നേഹദിനങ്ങള്, പ്രത്യാശയുടെ ഹോളി ആശംസകള്‍
- സ്നേഹാനന്ദങ്ങള് അവിരാമം തുടരട്ടെ ജീവിതയാത്രയില്‍, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- ഇരുളകന്ന് ശോഭിക്കട്ടെ സ്നേഹപ്രകാശം, കനിവാര്‍ന്ന ഹോളി ആശംസകള്‍
- നിറങ്ങളും മധുരവും നല്ല നേരങ്ങളും ചേര്‍ന്ന് സുന്ദരസുരഭിലമാകട്ടെ ജീവിതം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- ആനന്ദമധുരിതാനുഭവങ്ങള് അനുസ്യൂതം തുടരട്ടെ ജീവിതത്തില്‍, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
- വിജയനിറങ്ങള് ജീവിതത്തെ പുല്കട്ടെയെന്നും, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
- നിറങ്ങള്‍ പോല്‍ തിളങ്ങട്ടെ ജീവിതം എന്നെന്നും, ഹൃദ്യമായ ഹോളി ആശംസകള്‍
- സ്വപ്നങ്ങള്ക്കേകാം സ്നേഹനിറങ്ങള്‍, സുരഭിലമാകട്ടെ ജീവിതം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- ഹോളിയുടെ വിശുദ്ധ നിറങ്ങള്‍ ജീവിതത്തിനേകട്ടെ സ്നേഹസമാധാന ദിനങ്ങള്‍, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- സ്നേഹനിറതിരികള് കെടാതെ കാക്കാമെന്നും, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- സന്തോഷനിറങ്ങളാല് തുളുമ്പട്ടെ ജീവിതം, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
- മായാതെ മങ്ങാതെ തുടരട്ടെ ജീവിതത്തിന്റെ സ്നേഹനിറങ്ങള്‍
- സ്നഹ നിറങ്ങള്‍ കലരട്ടെ, കനിവാര്‍ന്ന കാലം പുലരട്ടെ, ഐശ്വര്യ സമൃദ്ധമായ ഹോളി ആശംസകള്‍
- സ്നേഹനിറക്കൂട്ടുകള് ഐശ്വര്യം കൈവരുത്തട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- തിളങ്ങും നിറങ്ങള്‍ പോല്‍ ഐശ്യര്യം നിറയട്ടെ ജീവിത വഴികളില്‍, സ്നേഹസമൃദ്ധമായ ഹോളി ആശംസകള്‍
- ആര്‍ദ്ര നിറങ്ങളുടെ ചാരുതയില്‍ കാന്തി തുടരട്ടെ ജീവിതത്തില്‍, സ്നേഹ സമൃദ്ധമായ ഹോളി ആശംസകള്‍
- പലവര്‍ണ സുരഭിലമായി ജീവിതം പൂക്കട്ടെ, പുലരട്ടെ… ഹൃദ്യമായ ഹോളി ആശംസകള്‍
- സ്നേഹകാന്തി വിടരും നിറങ്ങള്‍ നിറയട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
- സ്വപ്നസദൃശമായി ജീവിതയാത്രയില്‍ നിറങ്ങള്‍ തിളങ്ങിത്തുളുമ്പട്ടെ, ഹൃദ്യമായ ഹോളി ആശംസകള്‍