പത്തനംതിട്ട: യുഎഇയില്‍ വിസിറ്റ് വിസയിലെത്തിയ തിരുവല്ല മഞ്ഞാടി ചുടുകാട്ടിൽമണ്ണിൽ സാം വർക്കിയെ (48) കാണാതായിട്ട് ഒരു വര്‍ഷമാകുന്നു. ഇതുവരെ സാമിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെങ്കിലും തന്‍റെ ഏകമകന്‍റെ വരവിനായി കാത്തിരിക്കുകയാണ് ഈ അമ്മ. ഷാര്‍ജയിലെ അജ്മാനില്‍നിന്നാണ് സാമിനെ കാണാതായത്. 2023 മേയ് അഞ്ചിനാണ് സാം നാട്ടിൽനിന്ന് ഷാര്‍ജയിലേക്ക് പോയത്. ആലപ്പുഴ തലവടി സ്വദേശിയായ ഏജന്‍റ് മുഖേനയായിരുന്നു ഷാര്‍ജയിലെത്തിയത്. ഇതിനായി 1,30,000 രൂപയും ഏജന്‍റിന് നൽകി. ആദ്യത്തെ ഒരു മാസം സാം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ജൂൺ […]