ഫ്ലോറിഡ: ഒടുവില്‍ ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം സുനിതാവില്യംസും സംഘവും ഉള്‍പ്പെട്ട ക്രൂ- 9 ടീം ഭൂമിയില്‍ തിരിച്ചെത്തി. ഡ്രാഗണ്‍ പേടകത്തില്‍ നിന്നും എല്ലാവരും പുറത്തിറങ്ങി. മൂന്നാമതായിട്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നാലുപേരെയും വൈദ്യപരിശോധനയ്ക്കായി മാറ്റി. മെക്സിക്കൻ ഉള്‍ക്കടലിലായിരുന്നു സുരക്ഷിത ലാന്‍ഡിംഗ്. ഇന്ത്യന്‍സമയം പുലര്‍ച്ചെ മൂന്നരയോടെ ക്രൂ- 9 ഡ്രാഗണ്‍ പേടകം മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തത്. സ്പേസ് എക്സിന്റെ എംവി മേഗന് എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ […]