ന്യൂഡല്‍ഹി: എട്ടു വിദേശരാജ്യങ്ങളിലായി വധശിക്ഷകാത്ത് കഴിയുന്നത് 49 ഇന്ത്യന്‍ പൗരന്‍മാര്‍. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിചാരണ തടവുകാര്‍ ഉള്‍പ്പെടെ വിദേശ ജയിലുകളില്‍ 10,152 ഇന്ത്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. വധ ശിക്ഷ കാത്തുകഴിയുന്ന 25 ഇന്ത്യക്കാരും യുഎഇ ജയിലിലാണ്. സൗദി അറേബ്യയില്‍ 11 ഉം മലേഷ്യയില്‍ ആറും കുവൈറ്റില്‍ മൂന്നും ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യ, ഖത്തര്‍, യുഎസ്, യെമന്‍ എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാരന്‍ വീതമാണ് വധശിക്ഷ അനുഭവിക്കുന്നത്. വിദേശ ജയിലുകളില്‍ […]