വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയന്‍ പൗരന് തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കന്‍ സുപ്രീം കോടതി. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂര്‍ റാണ നല്കിയ അടിയന്തിര ഹേബിയസ് കോര്‍പസ് ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് തള്ളി. ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്.
Also Read:കടുത്ത ആക്രമണങ്ങള്‍, കോടികള്‍ മുടക്കി, എന്നിട്ടും യെമനെ തളര്‍ത്താന്‍ കഴിയാതെ അമേരിക്ക
മുംബൈ ഭീകരാക്രമണ കേസില്‍ നേരത്തെ തഹാവൂര്‍ റാണയ്ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കനേഡിയന്‍ പൗരത്വമുള്ള വ്യവസായിയായ തഹാവൂര്‍ റാണ പാക്കിസ്ഥാന് സ്വദേശിയാണ്. ഭീകരാക്രമണം നടപ്പാക്കാന്‍ അമേരിക്കന്‍ പൗരന് ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് എല്ലാ സഹായവും നല്‍കിയത് തഹാവൂര്‍ റാണയാണെന്നാണ് എന്‍ഐഎ കണ്ടെത്ത
The post മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കന്‍ സുപ്രീം കോടതി appeared first on Express Kerala.