മനാമ: കേരള കാത്തലിക് അസോസിയേഷൻ ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് 2025 നു മെയ് 9ന് തുടക്കം കുറിക്കും.സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ് ,ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് ചെയർമാൻ റോയ് ജോസഫ് , വൈസ് ചെയർമാൻമാരായ അബ്ദുൾ റഷീദ് ( പാൻ ഏഷ്യ), റോയ് സി ആന്റണി , കോർഡിനേറ്റർ റെയ്സൺ മാത്യു, കമ്മിറ്റി അംഗങ്ങളായ ജോബി ജോർജ്ജ്,സിജിഫിലിപ്പ്, അനൂപ് ,ജയ കുമാർ, വിനോദ് ഡാനിയൽ എന്നിവർ അടങ്ങുന്ന സംഘാടകസമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന, ഇന്റർനാഷണൽ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ബഹ്റൈൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് കെസിഎ പ്രസിഡണ്ട് ജെയിംസ് ജോണും , ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക റോയ് ജോസഫ്- 3340 2088 ,റോയ് സി ആന്റണി -3968 1102