തിരുവനന്തപുരം: വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവേൻ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഫൺ ഫാമിലി എന്റർടെയ്നർ എന്ന സൂചന നൽകുന്ന ഏറെ രസകരമായ കളർഫുൾ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. […]