കൊച്ചി: മുന്‍ ഗവണ്മെന്റ് പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ പി.ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്സണ് ജോയി അറസ്റ്റില്‍. ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച, മനു മാപ്പ് പറയുന്ന വീഡിയോ പകര്‍ത്തിയത് ഇയാളാണ്. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോണ്സണ് ചിത്രീകരിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read: സ്റ്റേഷനില്‍ വന്ന് രാത്രി 8 മണിക്ക് ശേഷം ഒപ്പിടണം; മദ്യപിച്ച് പ്രശ്നമുണ്ടാകുന്നവര്‍ക്ക് ഇംപോസിഷന്‍
സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയും മനുവിനെ ജോണ്സണ് സമ്മര്‍ദത്തിലാക്കി. ഈ മാസം ആദ്യമാണ് വീഡിയോ ഫെയ്സ്ബുക്കില്‍ ജോണ്സണ് പോസ്റ്റ് ചെയ്തത്. മരിക്കുന്നതിന് മുന്‍പ് മനു സുഹൃത്തുക്കള്‍ക്കും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കും അയച്ച വാട്സാപ് സന്ദേശത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.
ഭാര്യയുടെയും സഹോദരിയുടെയും മുന്നില്‍വച്ച് ജോണ്സണ് മനുവിനെ മര്‍ദിച്ചു. വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പണം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് മനു വഴങ്ങാതായതോടെയാണ് വീഡിയോ ച്രരിപ്പിച്ചത് എന്നാണ് കണ്ടെത്തല്‍. മനുവിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
The post പി.ജി മനുവിന്റെ ആത്മഹത്യ: ‘മാപ്പ്’ വീഡിയോ പ്രചരിപ്പിച്ച് ഭീഷണി, ജോണ്സണ് ജോയി അറസ്റ്റില്‍ appeared first on Express Kerala.