തിരുവനന്തപുരം: നല്ല വാക്കുകൾ പറഞ്ഞതിന്റെ പേരിൽ ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ഈ വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെ പറ്റി നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് വല്ലാത്ത അദ്ഭുതമായി തോന്നുന്നുവെന്നും കെകെ രാഗേഷ് പറഞ്ഞു. കെകെ രാഗേഷിന്റെ വാക്കുകൾ ഇങ്ങനെ ‘‘നമ്മളുടെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലർ സങ്കുചിതരായി പോകുന്നു. നല്ല വാക്കുകൾ പറഞ്ഞതിന് അധിക്ഷേപത്തിന് ഇരയാക്കുന്നു. അങ്ങേയറ്റം ദൗർഭാഗ്യകരമാണ് ഇത്. നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ഒരു […]