മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേ ടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ കേരളത്തിലുടനീളമുള്ള തീയേറ്ററുകളിൽ ബുക്ക് ചെയ്യാം. ചിത്രം ഏപ്രിൽ പത്തിന് ലോകവ്യാപകമായി റിലീസ് ചെയ്യും.
സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും, മാർച്ച് 26 ന് റിലീസ് ചെയ്ത ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ആദ്യ ഗാനത്തിനും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധയും പ്രശംസയുമാണ് ലഭിച്ചത്.
The post മമ്മൂട്ടി ചിത്രം ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു appeared first on Malayalam Express.