കണ്ണൂർ∙ ബ്രണ്ണൻ കോളജിലെ പഠനകാലത്ത് കെ.സുധാകരനെ പാന്റ് ഊരി ക്യാംപസിലൂടെ നടത്തിയിട്ടുണ്ടെന്നും ചില നേതാക്കൾ അതിന് സാക്ഷിയാണെന്നുമുള്ള സിപിഎം നേതാവ് എ.കെ.ബാലന്റെ സമൂഹ മാധ്യമ പോസ്റ്റിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളജിലെ ചുവരുകൾക്കും കോണിപ്പടികൾക്കും മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാം. സുധാകരന്റെയോ അന്നത്തെ കെഎസ്യു നേതാക്കളുടെയോ നിഴലിൽ പോലും നേർക്കുനേർ നിൽക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികൾക്കോ ഉണ്ടായിരുന്നില്ല എന്നത് ആ […]