അജിത് കുമാര്‍ നായകനായി എത്തിയ ചിത്രമാണ് ആണ് ഗുഡ് ബാഡ് അഗ്ലി. ഇപ്പോഴിതാ ചിത്രം തമിഴ്നാട്ടില്‍ മാത്രമായി 100 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ഗുഡ് ബാഡ് അഗ്ലി 200 കോടിയിലധികം ആഗോളതലത്തില്‍ നേടിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. ആദിക് രവിചന്ദറാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത് തൃഷയാണ്. ചിതരത്തിൽ പ്രഭു, അര്ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്.
അതേസമയം അജിത് കുമാര്‍ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടിയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫിക്സിലൂടെയാണ് വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്.
The post 100 കോടി ക്ലബിലെത്തി അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി appeared first on Malayalam Express.