മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ അഭിഷേക് നായരെയും ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയും ബിബിസിഐ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി.
എന്നാൽ അഭിഷേക് നായരുടെ പ്രവർത്തനങ്ങളിൽ പരിശീലകൻ ഗൗതം ഗംഭീർ തൃപ്തനായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഭിഷേകിനെ പുറത്താക്കാനുള്ള ബിസിസിഐ യുടെ തീരുമാനത്തെ ഗംഭീർ എതിർത്തില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Also Read: ബാബർ അസം വിരാടിനേക്കാൾ മികച്ച ക്രിക്കറ്ററാകും; കറാച്ചി കിങ്സ് ഉടമ
പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീറെത്തിയപ്പോഴാണ് അഭിഷേക് നായർ സഹപരിശീലകനായി എത്തിയത്. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2018-ലാണ് അഭിഷേക് കൊല്‍ക്കത്തയില്‍ ചേരുന്നത്. 2024 ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ അഭിഷേക് ടീമിന്റെ സഹപരിശീലകനായിരുന്നു.
The post അഭിഷേകിന്റെ പ്രവർത്തനങ്ങളിൽ ഗൗതം ഗംഭീറിന് അതൃപ്തി? appeared first on Express Kerala.