പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസിനാണ് (54) മരിച്ചത്. ഇരുകാലുകള്‍ക്കും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുവിന്റെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പ്രതികരിച്ചു.
Also Read: അതിക്രമങ്ങളിലും ക്രൂരതകളിലും മുങ്ങി ഇസ്രയേൽ, സ്വന്തം രാജ്യത്തെ സ്ത്രീകൾക്കും രക്ഷയില്ല
അതെ സമയം, കൊടകരയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. യുവമോര്‍ച്ച നേതാവ് അക്ഷയിനെയാണ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടി സി സിദ്ധന് വെട്ടി പരിക്കേല്‍പ്പിച്ചത്.
സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അക്ഷയ്ക്ക് വെട്ടേറ്റത്.നിരവധി വെട്ടേറ്റ അക്ഷയിനെ സിദ്ധന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അപകടം പറ്റിയതെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയായ സിദ്ധന്റെ ഭാര്യ ബന്ധുവിന്റെ ക്രഷര്‍ യൂണിറ്റിനെതിരെ നിലപാടെടുത്തതിനാണ് അക്ഷയെ വെട്ടി പരിക്കേല്‍പ്പിച്ചത്.
The post ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു കസ്റ്റഡിയില്‍ appeared first on Express Kerala.