വരലക്ഷ്മി ശരത്കുമാർ, സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ദ വെർഡിക്ടി’ലെ ആദ്യ ഗാനം പുറത്ത്. ഏതും സൊല്ലാമൽ…എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മദൻ കർക്കിയുടെ വരികള്‍ക്ക് ആദിത്യ റാവു ഈണം നൽകി ആദിത്യ റാവുവും പ്രിയങ്ക എൻ.കെയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രം മെയ് മാസം തിയേറ്റർ റിലീസിനൊരുങ്ങുന്നു. തെക്കേപ്പാട്ട് ഫിലിംസാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ഒരു കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 23 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമ ഉടന്‍ തിയറ്ററുകളില്‍ എക്കും.
The post സുഹാസിനിയും വരലക്ഷ്മിയും ഒന്നിക്കുന്ന ‘ദ വെർഡിക്ടി’ലെ ആദ്യ ഗാനം പുറത്ത് appeared first on Malayalam Express.