തൃശൂർ: വീടിനു മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്കു നേരെയുണ്ടായ ആസൂത്രിത ആക്രമണമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംഭവത്തിനു പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണമെന്നും ശോഭ ആവശ്യപ്പെട്ടു. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയിരുന്നു. അതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഈ സംഭവം നടന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ‘‘രാത്രിയിൽ എന്റെ വാഹനം പുറത്തു പോയിരുന്നു. വെള്ള കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം ആക്രമികൾക്ക് ലഭിച്ച നിർദേശം. അതുകൊണ്ടാവാം എന്റെ വീടിനു എതിർവശത്തുള്ള വീടിനു […]