കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മില്‍ നടന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു. 202 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ മഴ എത്തുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്‍സെടുത്തു. പഞ്ചാബിനായി 49 പന്തില്‍ ആറ് ഫോറും ആറ് സിക്സറും സഹിതം 83 റണ്‍സെടുത്ത പ്രഭ്സിമ്രാന് സിങ്ങാണ് ടോപ് സ്കോറര്‍. 35 പന്തില്‍ എട്ട് ഫോറും നാല് സിക്സറും സഹിതം പ്രിയാന്‍ഷ് ആര്യ 69 റണ്‍സും നേടി. ഇരുവരും തമ്മിലുള്ള ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 16 പന്തില്‍ ഒരു ഫോറും ഒരു സിക്സറും സഹിതം 25 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു.
കൊല്‍ക്കത്ത ബൗളിങ് നിരയില്‍ വൈഭവ് അറോറ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന് നാല് റണ്‍സും റഹ്മനുള്ള ?ഗുര്‍ബാസ് ഒരു റണ്‍സുമെടുത്ത് ക്രീസിലുണ്ട്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന് ഒരു ബൗണ്ടറി നേടി. പഞ്ചാബിനായി മാര്‍കോ യാന്സന് ആണ് ആദ്യ ഓവര്‍ എറിഞ്ഞത്.
The post ഈഡനില്‍ വില്ലനായി കനത്ത മഴ; കൊല്‍ക്കത്ത – പഞ്ചാബ് മത്സരം ഉപേക്ഷിച്ചു appeared first on Express Kerala.