മനാമ : ജമ്മു കാശ്മീരിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തെ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അപലപിച്ചു.
സൽമാനിയ കലവറ റസ്റ്റോറന്റിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുക്കുകയും മെഴുകുതിരി ജ്വാല സംഘടിപ്പിച്ചുകൊണ്ട് തീവ്രവാദ അക്രമണത്തിൽ വീര രക്തസാക്ഷിത്തം വരിച്ച സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുകയും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും, പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡണ്ട് ഷിബിൻ തോമസ്, ദേശീയ ആക്ടിംഗ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഷിബിൻ തോമസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഐ.വൈ.സി.സി അംഗങ്ങൾ ഏറ്റു ചൊല്ലുകയും ചെയ്തു.
സുരക്ഷാ വീഴ്ചയെ പറ്റി കേന്ദ്ര സർക്കാർ അന്വേഷണം നടത്തണം എന്നും ഭീകരതയെ തുടച്ചുനീക്കാൻ വേണ്ട ശക്തമായ നടപടികൾ സ്വീകരിക്കണം എന്നും ഐ.വൈ.സി.സി ബഹ്‌റൈൻ ആവശ്യപ്പെട്ടു.