കെഎംസിസി ബഹ്റൈൻ സി എച്ച് സെൻറർ ചാപ്റ്റർ, മലപ്പുറം പൂക്കോയ തങ്ങൾ ഹോസ്‌പിസ് സെന്ററിലേക്ക് അനുവദിച്ച ധനസഹായം കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ കൈതമണ്ണ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾക്ക് കൈമാറി.
ചടങ്ങിൽ ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ ട്രഷറർ ഇൻചാർജ് ഷഹീൻ താനാളൂർ, കീഴുപറമ്പ് മുസ്ലിം ലീഗ് കാരണവരായ അബ്ദു സാലിഹ് കൈതമണ്ണ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് റിയാസ് അച്ചിപ്ര, മലപ്പുറം മുനിസിപ്പൽ മുസ്ലിംലീഗ് ജ. സെക്രട്ടറി പി. കെ ബാവ, സി എച്ച് സെന്റർ വർക്കിംഗ് സെക്രട്ടറി കൊന്നോല യൂസഫ്, പിടിഎച്ച് കൺവീനർ എൻ കെ മുസ്തഫ, റംഷീദ് വാഴക്കാട്, ഫാസ് മുഹമ്മദ് വാഴക്കാട്, ഈസ്റ്റേൺ സലിം തുടങ്ങിയവർ പങ്കെടുത്തു.