ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കെ പാക്കിസ്ഥാൻ സൈന്യത്തിലും ഭിന്നത. പഴയ മേധാവിക്കു പകരം പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ (സിജെസിഎസ്‌സി) ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസ സൈനിക മേധാവിയായി ചുമതലയേറ്റെന്നാണു വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സൈനിക മേധാവിയായിരുന്ന അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികൾക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ജനറൽ സാഹിർ ഷംഷദ് മിർസ തന്നെയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണു അനൗദ്യോഗിക വിവരം. […]