ലണ്ടൻ: ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷം അതി രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നീക്കം എതിർത്ത് യുഎഇ. പിഎസ്എൽ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വിസമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് പിഎസ്എൽ മത്സരങ്ങൾ നടത്തുന്നതിൽ യുഎഇ താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. ഇതിനു പുറമേ സുരക്ഷാ കാരണങ്ങളും യുഎഇയിലുള്ള ഇന്ത്യ, പാക്കിസ്ഥാൻ പൗരൻമാർ തമ്മിലുള്ള […]