തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഒഴിവിൽ പോയ പ്രതി ബെയ്ലിൻ ദാസ് 2 ദിവസം ഒളിവിൽ കഴിഞ്ഞത് നഗരത്തിൽ തന്നെ. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ താമസം. ഇന്നലെ രാത്രി ഏഴരയോടെയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചത്. മുടി പറ്റെ വെട്ടിയിരുന്നു. എവിടെയായിരുന്നെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. അതേസമയം പിടിയിലാകുമ്പോൾ പ്രതി […]