തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണു മരിച്ചത്. സുഹൃത്ത് സജികുമാറിനൊപ്പമായിരുന്നു ഇവരുടെ താമസം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം. ഇന്നലെ രാത്രി പത്തുമണിയോടെ പ്രദേശവാസികൾ പറമ്പിൽ നിന്നും സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടിരുന്നു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഷീജയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം ചോറ്റുപാത്രവും ബാഗും കണ്ടെത്തി. ഷീജയും സജിയും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സജിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. […]