Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകരായ സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി കബളിപ്പിച്ചു: പരാതിയുമായി ദമ്പതികൾ

by News Desk
December 23, 2024
in KERALA
സമൂഹ-വിവാഹത്തിന്റെ-പേരിൽ-സംഘാടകരായ-സൽസ്‌നേഹഭവൻ-ചാരിറ്റബിൾ-സൊസൈറ്റി-കബളിപ്പിച്ചു:-പരാതിയുമായി-ദമ്പതികൾ

സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകരായ സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി കബളിപ്പിച്ചു: പരാതിയുമായി ദമ്പതികൾ

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത് കിട്ടിയില്ലെന്നാണ് വിവാഹത്തിനെത്തിയവരുടെ പരാതി. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് പരാതി നൽകിയത്.

‘ഒരു ഒറ്റമുണ്ടും ഒരു ​ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും തന്നു. വേണമെങ്കിൽ കെട്ടിക്കോളാൻ പറഞ്ഞു’വെന്ന് സമൂഹ വിവാഹത്തിനെത്തിയ യുവാവ് പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ സംഘാടകരെ കാണാനില്ലായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ചടങ്ങിന് എത്തിയിരുന്നു. ഇവർക്കൊന്നും കുടിവെള്ളം പോലും ലഭിച്ചില്ല. എന്നാൽ ഒരു ​ഗ്രാം താലിയും വധൂ വരൻമാർക്കുള്ള വസ്ത്രവും മാത്രമേ ഉള്ളൂവെന്നാണ് സംഘാടകരുടെ വിശദീകരണം. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്.

അതേസമയം, സമൂഹ വിവാഹത്തിന്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. 24 പേരുടെ പരാതിയിൽ സൽസ്‌നേഹഭവനെതിരെ വഞ്ചനയ്‌ക്കും തട്ടിപ്പിനുമായി കേസെടുത്തു. സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതി ഉയര്‍ത്തി സമൂഹ വിവാഹത്തിൽ നിന്ന് 27 പേരാണ് പിന്മാറിയത്. 35 പേരുടെ വിവാഹത്തില്‍ നിന്നാണ് വധൂവരൻമ്മാരടക്കം 27 പേര്‍ പിൻവലിഞ്ഞത്.

ചേർത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടത്താൻ തീരുമാനിച്ചത്. താലിമാലയും രണ്ടു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞായിരുന്നു സംഘാടകർ വിവാഹ വാഗ്ദാനം ചെയ്തതെന്ന് സമുദായ നേതാവ് തങ്കൻ പറഞ്ഞു. എന്നാൽ വിവാഹ കൗൺസിലിങ്ങിൽ പോലും പറയാതെ വിവാഹത്തിനെത്തിയപ്പോഴാണ് താലിയും, വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും മാത്രമാണെന്നറിയുന്നത്. ഇതേ തുടർന്ന് പ്രശ്നം രൂക്ഷമായതോടെ ചേർത്തല പൊലീസിൽ 22 വധുവരന്മാർ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

സംഘാടകരും വിവാഹത്തിനെത്തിയവരും തമ്മിൽ സ്ഥലത്ത് വാക്കുതർക്കമുണ്ടായി. തുടർന്ന് സ്ഥിതി ശാന്തമാക്കി മറ്റുള്ള 8 ദമ്പതിമാരുടെ വിവാഹം നടത്തുകയായിരുന്നു. ആദിവാസി വധൂവരൻമാരെ പ്രതിനിധികരിച്ച് 65 ഓളം പേർ ഇടുക്കിയിൽ നിന്ന് 2 വാഹനങ്ങളിൽ വന്നിരുന്നു. ഇവർ വന്ന വാഹനങ്ങളുടെ തുക പോലും സംഘാടകർ നൽകിയില്ലെന്ന് ആരോപിച്ച് ഓഡിറ്റോറിയം പരിസരത്തും, തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിലും പ്രതിഷേധം നടത്തിയ ശേഷമാണ് ആദിവാസികൾ മടങ്ങിയത്.

സംഘടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡൻ, പ്രസിഡന്‍റ് എ ആർ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധൻ, സനിതസജി, അപർണ്ണ ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായി പ്രവർത്തനം നടത്തിയത്. ഇതര ജില്ലയിൽ നിന്നുമാണ് സംഘാടകർ ദമ്പതികളെ തിരഞ്ഞെടുത്തത്. എന്നാൽ, ഇടുക്കി മുതുകാൻ മന്നൻ സമുദായത്തിൽ നിന്ന് മാത്രം 22 ദമ്പതികൾ ഉണ്ടായിരുന്നു.

 

ShareSendTweet

Related Posts

രോഗിയായ-യാത്രക്കാരനെ-സീറ്റില്‍-നിന്നും-എഴുന്നേല്‍പ്പിച്ചു,-കൃത്യമായ-സ്റ്റോപ്പിലിറക്കിയില്ല,-പരാതിക്കാരന്‍-നിന്ന്-യാത്ര-ചെയ്തത്-മണിക്കൂറുകളോളം,-കെഎസ്ആര്‍ടിസിക്ക്-30000-രൂപ-പിഴ-ചുമത്തി
KERALA

രോഗിയായ യാത്രക്കാരനെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ചു, കൃത്യമായ സ്റ്റോപ്പിലിറക്കിയില്ല, പരാതിക്കാരന്‍ നിന്ന് യാത്ര ചെയ്തത് മണിക്കൂറുകളോളം, കെഎസ്ആര്‍ടിസിക്ക് 30000 രൂപ പിഴ ചുമത്തി

April 26, 2026
യുവതിയുടെ-വിവാഹ-നിശ്ചയം-കഴിഞ്ഞത്,-യുവാവിന്റെ-രണ്ടാം-ഭാര്യ-ജീവനൊടുക്കാൻ-ശ്രമിച്ചത്-അടുത്തിടെ!!-കമിതാക്കളായ-വെണ്ണൂർ-സ്വദേശിനിനും-പുത്തൻചിറ-സ്വദേശിയായ-യുവാവും-ഒരേ-കയറിൽ-തൂങ്ങി-മരിച്ച-നിലയിൽ
KERALA

യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്, യുവാവിന്റെ രണ്ടാം ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചത് അടുത്തിടെ!! കമിതാക്കളായ വെണ്ണൂർ സ്വദേശിനിനും പുത്തൻചിറ സ്വദേശിയായ യുവാവും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ

April 26, 2026
‘ഞാൻ-ഒരു-സുപ്രഭാതത്തിൽ-രാഷ്ട്രീയത്തിലേയ്ക്ക്-പൊട്ടി-വീണയാളല്ല;-പാർട്ടിക്കെതിരെ-ഒരക്ഷരം-പോലും-പറയാതിരിക്കാൻ-ശ്രദ്ധിക്കുന്ന-ആളാണ്-ഞാൻ’:-രമേശ്-ചെന്നിത്തല;-ഇന്ന്-സോഷ്യൽ-മീഡിയയിൽ-എഴുതിയാൽ-നേതാവാകുമെന്നും-പരിഹാസം
KERALA

‘ഞാൻ ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിലേയ്ക്ക് പൊട്ടി വീണയാളല്ല; പാർട്ടിക്കെതിരെ ഒരക്ഷരം പോലും പറയാതിരിക്കാൻ ശ്രദ്ധിക്കുന്ന ആളാണ് ഞാൻ’: രമേശ് ചെന്നിത്തല; ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകുമെന്നും പരിഹാസം

April 25, 2026
‘ചുപ്-രഹോ‘-മുഖ്യമന്ത്രി-പദത്തെ-ചൊല്ലിയുള്ള-പരസ്യപ്രസ്താവനകൾ-പ്രവർത്തകർ-അവസാനിക്കണമെന്ന-താക്കീതേകി-കെപിസി.സി;-‘എഐസിസി-ഈ-ചർച്ച-ഇനിവേണ്ടെന്ന്-പലയാവർത്തി-പറഞ്ഞിട്ടും-അതു-തുടരുന്നു;-അവസാനിപ്പിച്ചോളൂ‘
KERALA

‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച ഇനിവേണ്ടെന്ന് പലയാവർത്തി പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിച്ചോളൂ‘

April 25, 2026
ആകാശത്തുനിന്നും-അജ്ഞാത-ഉപകരണവും-ഭീമൻ-ബലൂണും-ബൈക്കുയാത്രികരുടെ-മീതെ-പതിച്ചു;-യന്ത്രത്തിന്റെ-മോട്ടോർ-പ്രവർത്തിക്കുന്നു!-പരിഭ്രാന്തിയിലായതോടെ-വിശദ-പരിശോധന;-ഒടുവിൽ-സം​ഗതി-പിടികിട്ടി-ഐഎസ്ആർഒയുടെ-അന്തരീക്ഷ-പഠന-ഉപകരണം!
KERALA

ആകാശത്തുനിന്നും അജ്ഞാത ഉപകരണവും ഭീമൻ ബലൂണും ബൈക്കുയാത്രികരുടെ മീതെ പതിച്ചു; യന്ത്രത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നു! പരിഭ്രാന്തിയിലായതോടെ വിശദ പരിശോധന; ഒടുവിൽ സം​ഗതി പിടികിട്ടി- ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം!

April 25, 2026
അടിച്ചു-കിറുങ്ങിയ-മൂന്നം​ഗ-സംഘം-മോഷണത്തിനിറങ്ങി;-ചെന്നു-കയറിയത്-എസ്ഐയുടെ-വീട്ടിൽ;-വീട്-കുത്തിതുറന്ന്-8,500-രൂപയും-ലാപ്ടോപ്പും-എടുത്ത്-പുറത്തേയ്ക്ക്;-ഫ്രിഡ്ജിലിരുന്ന-മുട്ടയെടുത്ത്-ഓംലെറ്റും-ഉണ്ടാക്കി-തിന്നു;-ഒരാളെ-കൈയ്യോടെ-പിടികൂടി
KERALA

അടിച്ചു കിറുങ്ങിയ മൂന്നം​ഗ സംഘം മോഷണത്തിനിറങ്ങി; ചെന്നു കയറിയത് എസ്ഐയുടെ വീട്ടിൽ; വീട് കുത്തിതുറന്ന് 8,500 രൂപയും ലാപ്ടോപ്പും എടുത്ത് പുറത്തേയ്ക്ക്; ഫ്രിഡ്ജിലിരുന്ന മുട്ടയെടുത്ത് ഓംലെറ്റും ഉണ്ടാക്കി തിന്നു; ഒരാളെ കൈയ്യോടെ പിടികൂടി

April 25, 2026
Next Post
ചരിത്ര-പുരുഷന്മാരുടെ-ജീവിത-കഥകള്‍-വളച്ചൊടിച്ചു:-പ്രൊഫ-പിജി.-ഹരിദാസ്

ചരിത്ര പുരുഷന്മാരുടെ ജീവിത കഥകള്‍ വളച്ചൊടിച്ചു: പ്രൊഫ. പി.ജി. ഹരിദാസ്

താഷി-നാംഗ്യാല്‍:-യുദ്ധം-ചെയ്യാത്ത-യുദ്ധവീരന്‍

താഷി നാംഗ്യാല്‍: യുദ്ധം ചെയ്യാത്ത യുദ്ധവീരന്‍

തൊഴില്‍മേള;-71000ത്തിലധികം-പേര്‍ക്ക്-ഇന്ന്-നിയമന-ഉത്തരവ്-കൈമാറും

തൊഴില്‍മേള; 71000ത്തിലധികം പേര്‍ക്ക് ഇന്ന് നിയമന ഉത്തരവ് കൈമാറും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “തനിക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ ഭയമാണ്, കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും സാധിക്കുന്നില്ല, അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു”, ഭാര്യയുടെ തലയില്‍ തിളച്ച എണ്ണ ഒഴിച്ചു, പിന്നാലെ ഫ്രൈയിങ് പാൻ കൊണ്ട് തലക്കടിച്ച് വീഴ്ത്തി, 50 കാരന് 26 വര്‍ഷം തടവ്
  • എട്ടുതവണ വെടിമുഴങ്ങി; സംഭവ ബഹുലം; ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു ഞാൻ പറഞ്ഞെങ്കിലും അന്തിമ തീരുമാനം നിയമപാലകരെടുക്കും- വെടിവയ്പ്പ് സംഭവത്തിൽ പ്രതികരിച്ച് ട്രംപ്
  • വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക അസോസിയേഷന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; ട്രംപിനെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി; ഒരാൾ അറസ്റ്റിൽ
  • അമേരിക്കൻ സംഘം വരും മുമ്പേ അരാ​ഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്; അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആ​ഗോള വിപണിയ്ക്ക് കാർമേഘം
  • രോഗിയായ യാത്രക്കാരനെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ചു, കൃത്യമായ സ്റ്റോപ്പിലിറക്കിയില്ല, പരാതിക്കാരന്‍ നിന്ന് യാത്ര ചെയ്തത് മണിക്കൂറുകളോളം, കെഎസ്ആര്‍ടിസിക്ക് 30000 രൂപ പിഴ ചുമത്തി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.