തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഗതാഗത വകുപ്പിന്റെ തിരുത്തെത്തി. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുളള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് പിന്നീട് വിവാദമാകുകയും ചെയ്തു. നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതിയുമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്. മന്ത്രിക്ക് ഒരു യുവതി നൽകിയ പരാതിയെ തുടർന്നാണു വനിതാ കണ്ടക്ടർക്കെരിരെ […]