കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണൻ കൊടിയുടെ നിറം നോക്കാതെ നേതാക്കൾക്കൾക്കു നൽകിയ തിരഞ്ഞെടുപ്പ് ഫണ്ട് വിവരങ്ങൾ പോലീസിനു ലഭിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അൻപതോളം രാഷ്ട്രീയക്കാരുടെ ‘പൊളിറ്റിക്കൽ ഫണ്ടർ’ അനന്തുവാണെന്നു പൊലീസ് കണ്ടെത്തി. പല പരിപാടികളും സ്പോൺസർ ചെയ്തതിനു പുറമേ, തിരഞ്ഞെടുപ്പു ഫണ്ടായും പണം നൽകി. മുൻനിര പാർട്ടികളെയെല്ലാം ബാധിക്കുന്ന കേസായതിനാൽ പണം വാങ്ങിയവരുടെ പട്ടിക പോലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യാനായി അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടത്തിയ തെളിവെടുപ്പിലാണ് പണമിടപാടു […]