മനാമ: ബഹ്റൈൻ പൊതുനിരത്തുകളിൽ ലൈസൻസില്ലാത്തഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നത് ഗതാഗത മന്ത്രാലയം നിരോധിച്ചു.ഗാതഗത നിയമം പാലിക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇത് പ്രകാരം പൊതു റോഡുകൾ, റോഡ്ഷോൾഡറുകൾ, എമർജൻസി ലൈനുകൾ ,നിയുക്ത സ്റ്റോപ്പിംഗ് ഏരിയകൾ എന്നിവിടങ്ങളിലെല്ലാം ലൈസൻസില്ലാത്ത സ്കൂട്ടറുകളടക്കമുള്ള സമാന വാഹനങ്ങളുടെ ഉപയോഗങ്ങൾക്കാണ് ഗതാഗത മാന്താലയത്തിൻ്റെ നിരോധനം.
ഇത്തരം സ്കൂട്ടർ അനിയന്ത്രിതമായി ഉപയോഗിച്ച് നിരവധി ജീവനുകൾ നഷ്ടമാകുകയും,അപകടങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമ ലംഘകരുടെ സ്കൂട്ടറുകൾ കണ്ടുകെട്ടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.റോഡ് സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ബഹ്റൈൻ ഗതാഗത മന്ത്രാലയം പൊതു ജനങ്ങളോട് അഭ്യർഥിച്ചു.









