അഹമ്മദാബാദ്: നാഷണൽ ഹൈവേയിൽ ട്രക്ക് മറിഞ്ഞ് കുട്ടി ഉൾപ്പടെ നാലുപേർ മരിച്ചു.
മണൽ കയറ്റിയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ തരാഡ് ദേശീയ പാതയിൽ റോഡരികിൽ ജോലി ചെയ്യുന്നതിനിടെയാണ് മണൽ കയറ്റിയ ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ നാല് പേർ മരിച്ചത്.
ജെസിബി യന്ത്രം ഉപയോഗിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.അപകടത്തിൽപ്പെട്ടവരെല്ലാം ദഹോദ് ജില്ലയിൽ നിന്നുള്ളവരും ജോലിക്കായി ഇവിടേയ്ക്ക് വന്നവരാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
The post ട്രക്ക് മറിഞ്ഞ് കുട്ടി ഉൾപ്പടെ നാലുപേർ മരിച്ചു appeared first on Malayalam Express.