വാഷിങ്ടണ്‍: ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന് ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക ഗാസ സ്വന്തമാക്കുമെന്നും മനോഹരമായി പുനര്‍നിര്‍മിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു എന്നാല്‍, എന്ത് […]