കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയയാള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന് (67) ആണ് മരിച്ചത്. കൂത്തുപറമ്പിലെ വീട്ടില്‍ വെച്ചാണ് മരിച്ചത്. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരി 13ന് മരണം സ്ഥിരീകരിച്ച് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തിയത്. […]