ഇടുക്കി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്റെ (45) കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. സോഫിയുടെ കുടുംബത്തിന് ഇന്ന് (ഫെബ്രുവരി 11) 10 ലക്ഷം രൂപ ധനസഹായം നൽകും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കാട്ടാനയുടെ ഭീഷണിയിൽ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഉറപ്പുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റി. തിങ്കളാഴ്ച (ഫെബ്രുവരി 10, ഇന്നലെ) വൈകീട്ടാണ് സമീപത്ത് കുളിക്കാന്‍ പോകുന്നതിനിടെ സോഫിയയെ […]