തന്റെ അഭിനയമികവ് കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെയാണ് സഞ്ജയ് ദത്ത് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ ജീവിതവും പലപ്പോഴും വാര്‍ത്തകളിലിടം പിടിക്കുന്നുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിനായി 72 കോടിയുടെ സ്വത്ത് എഴുതിവെച്ചിരിക്കുകയാണ് ആരാധികയായ നിഷാപാട്ടീല്‍.
ഇങ്ങനെയും ആരാധകരോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ ഇപ്പോൾ പുറത്ത് വരുന്നത്. 2018-ല്‍ മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീലാണ് മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചത്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടില്ല.
തന്റെ ആരാധികയുടെ ഇത്തരം പ്രവൃത്തിയില്‍ ഞെട്ടലാണ് സഞ്ജയ് ദത്തിനുണ്ടായത്. നിഷയുടെ മരണശേഷം വില്‍പ്പത്രത്തെക്കുറിച്ച് പോലീസാണ് താരത്തെ അറിയിച്ചത്. നിഷ അവസാനകാലത്ത് മാരകമായ രോഗത്തോട് പോരാടിയാണ് ലോകത്തോട് വിട പറഞ്ഞത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു. തന്റെ ആരാധിക ഇത്രയും വലിയ നടപടി സ്വീകരിച്ചിട്ടും, സ്വത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിഷ പാട്ടീലിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശ്യമില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കി. ‘ഞാന്‍ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, ഈ സംഭവം എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.
The post ഇഷ്ട നടന് 72 കോടിയുടെ സ്വത്ത് എഴുതിവെച്ച് ആരാധിക; അറിഞ്ഞത് മരണശേഷം appeared first on Malayalam Express.