കോഴിക്കോട്: ഒരാളെ വാഹനമിടിച്ച് കൊലപ്പെടുത്തുകയും ഒരു കുരുന്നിന്റെ ജീവൻ കോമയിലാക്കുകയും ചെയ്തിട്ട് ഗൾഫിലേക്കു മുങ്ങിയ പ്രതി നേരത്തോട് നേരം കഴിഞ്ഞപ്പോൾ ജാമ്യവും വാങ്ങി വീട്ടിൽപോയി. വടകര ചേറോട്ടെ വാഹനാപകട കേസിലെ പ്രതി ഷെജിലിനു ജാമ്യം കിട്ടിയതു നിരാശാജനകമാണെന്ന് അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയുടെ അമ്മ സ്മിത. പ്രതി റിമാൻഡിൽ പോകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. കോയമ്പത്തൂരിൽ വിമാനമിറങ്ങിയ ഷെജിൽ സർക്കാർ ചെലവിൽ വടകര എത്തി ജാമ്യത്തിൽ വീട്ടിൽ പോയി. പ്രതിക്ക് രണ്ടു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വന്നില്ല. ശിക്ഷ […]