കുവൈത്ത് സിറ്റി: തട്ടിപ്പില്‍ വീഴാതിരിക്കാന്‍ നിര്‍ദേശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പ്രവാസികള്‍ക്കും നിവാസികള്‍ക്കുമാണ് മുന്നറിയിപ്പ്. ആൾമാറാട്ടം നടത്തുന്നതും ട്രാഫിക് ലംഘന പിഴകൾ വാഗ്ദാനം ചെയ്യുന്നതുമായ വ്യാജസന്ദേശങ്ങളും വ്യാജ വെബ്സൈറ്റുകളും സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രാലയം ആപ്പ്, “സഹേൽ” എന്നീ ഔദ്യോഗിക ആപ്പുകള്‍ വഴി മാത്രമേ പിഴ അടയ്ക്കാൻ കഴിയൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നമ്പറുകളിൽനിന്ന് സന്ദേശങ്ങൾ അയയ്ക്കുകയോ ട്രാഫിക് പിഴകളിൽ കിഴിവ് നൽകുകയോ ഒന്നും കുവൈത്ത് ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. കുവൈത്ത് പൗരന്മാരും പ്രവാസികളും അയച്ചയാളുടെ […]