കൊച്ചി: ഓർക്കല ഇന്ത്യയുടെ ഈസ്റ്റേൺ ബിസിനസ് യൂണിറ്റിൻ്റെ കേരള സി ഇ ഒ ആയി ഗിരീഷ് കുമാർ നായരെ നിയമിച്ചു. നോർവിജിയൻ വ്യവസായ നിക്ഷേപ സ്ഥാപനമായ ഓർക്കല എ എസ് എയുടെ ഇന്ത്യൻ വിഭാഗമായ ഓർക്കല ഇന്ത്യയാണ് ഈസ്റ്റേൺ ഏറ്റെടുത്തിട്ടുള്ളത്. ഈസ്റ്റേണിൻ്റെ വളർച്ചയുടെ മേൽനോട്ടത്തോടൊപ്പം ഓർക്കല ഇന്ത്യയുടെ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ സി ഇ ഒ യിൽ നിക്ഷിപ്തമായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം ഭക്ഷ്യ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണന മേഖലയിൽ പരിചയമുണ്ട് ഗിരീഷ് കുമാർ […]