ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖ്നൗവിൽ വിവാഹചടങ്ങിന് എത്തിയത് ക്ഷണിക്കപ്പെടാത്ത അതിഥി. അപ്രതീക്ഷിത അതിഥിയെത്തിയതോടെ ആളുകൾക്ക് ജീവനും കൊണ്ട് വിവാഹ ഹാളിൽ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നു. പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവാഹ ചടങ്ങിലാണ് അപ്രതീക്ഷിത അതിഥിയായി പുലിയെത്തിയത്. ബുധനാഴ്ച രാത്രി 11.40ഓടെയായിരുന്നു സംഭവം. വിരുന്ന് ഹാളിൻ്റെ പരിസരത്ത് പുള്ളിപ്പുലി ഇറങ്ങിയതിനെ തുടർന്ന് ആഘോഷങ്ങൾ പരിഭ്രാന്തിയുടെയും അരാജകത്വത്തിൻ്റെയും രംഗമായി മാറി. ബുധനാഴ്ച രാത്രി നഗരത്തിലെ എംഎം ലോൺ ഹാളിൽ നടന്ന അസാധാരണ സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. പുള്ളിപ്പുലി വിവാഹ വേദിയിലേക്ക് പെട്ടെന്ന് വഴിതെറ്റിയതിനെ തുടർന്ന് നൂറുകണക്കിന് അതിഥികൾ തെരുവിലേക്ക് ഓടി. പരിഭ്രാന്തരായി മേൽക്കൂരയിൽ നിന്ന് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
The post ‘ക്ഷണിക്കപ്പെടാത്ത അഥിതിയെക്കണ്ട് വിവാഹം കൂടാനെത്തിയവർ ജീവനുംകൊണ്ടോടി appeared first on Malayalam Express.