പ്രസംഗ മത്സര വിജയികൾ:
ഒന്നാം സ്ഥാനം: രാജീവ് പി മാത്യു (ടീം: നീലാംബരി), രണ്ടാം സ്ഥാനം: നിസ്സാർമുഹമ്മദ്(ടീം: മേഘമൽഹാർ), മൂന്നാം സ്ഥാനം: അനീഷ് നിർമ്മലൻ (ടീം: അമൃതവർഷിണി)
ഉപന്യാസ രചന മത്സര വിജയികൾ:
ഒന്നാം സ്ഥാനം: ബിജു എം സതീഷ്(ടീം: ഹംസധ്വനി), രണ്ടാം സ്ഥാനം: ഫിറോസ് തിരുവത്ര (ടീം: അമൃതവർഷിണി), മൂന്നാം സ്ഥാനം: അനിൽകുമാർ സി(ടീം: മേഘമൽഹാർ)
ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന കേരളോത്സവം 2025 ന്റെ ഭാഗമായുള്ള വനിതകളുടെ ഫിലിം സോങ്, ലൈറ്റ് മ്യൂസിക്, പുരുഷന്മാരുടെ ഫിലിം സോങ്, ലൈറ്റ് മ്യൂസിക്, ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ മത്സരങ്ങൾ പതിനാലാം തിയ്യതി, വെള്ളിയാഴ്ച സമാജം പി . വി. ആർ, ബാബുരാജ് ഹാളുകളിലായി നടക്കും. മുൻപ് നടന്ന മത്സരങ്ങളുടെ കൂടുതൽ ഫലങ്ങൾ കഴിഞ്ഞ ദിവസ്സങ്ങളിൽ പ്രഖ്യാപിച്ചു.