കോട്ടയം: ഗവ. നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളിലൊരാളായ മലപ്പുറം വണ്ടൂർ സ്വദേശി കെപി രാഹുൽ രാജ് കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെജിഎസ്എൻഎ) സംസ്ഥാന ജനറൽ സെക്രട്ടറി. നഴ്സിങ് വിദ്യാർഥികളുടെ സിപിഎം അനുകൂല സംഘടനയാണ് കെജിഎസ്എൻഎ മുൻപ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുൽരാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച പോസ്റ്റും രാഹുൽ രാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അതേസമയം കെജിഎസ്എൻഎയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അഞ്ച് വിദ്യാർഥികളെയും 11-നുതന്നെ […]