കൊച്ചി: പോലീസുകാർ വ്യാപക കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതിയിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ മിഡ്നൈറ്റിൽ’ കുടുങ്ങി എസ്ഐ അടക്കമുള്ള പോലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്ക്വാഡ് സംഘത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് 2000 രൂപയും വിജിലൻസ് പിടികൂടി. പോലീസുകാർക്കെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വ്യാഴാഴ്ച രാത്രി വിജിലൻസ് റെയ്ഡ് നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്ളൈയിംഗ് സ്ക്വാഡ്, കൺട്രോൾ റൂം വാഹനങ്ങൾ, എന്നിവ കേന്ദ്രീകരിച്ചായിരുന്നു […]