പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ്ടൂ വിദ്യാർഥിയെ സഹപാഠി കുത്തിപരുക്കേൽപ്പിച്ചു. സംഭവത്തിൽ വീട്ടാൻപാറ സ്വദേശി അഫ്സറിന് വാരിയെല്ലിന് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒറ്റപ്പാലത്ത് എയ്ഡഡ് സ്കൂളിൽ ഇന്നുരാവിലെയാണ് സംഭവം ഉണ്ടായത്. കുത്തേറ്റ വിദ്യാർഥി സഹപാഠിയെ നിരന്തരം കളിയാക്കിയിരുന്നു ഇതാണ് പ്രകോപനത്തിനു കാരണമെന്നാണ് അറിയുന്നത്. പതിനേഴുകാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് അഫ്സലിനൊപ്പം സഹപാഠിയേയും ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലാത്തതിനാൽ ഇരുവരേയും ഡിസ്ചാർജ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിൽ […]