ബഹ്റൈൻ/ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ആരംഭിക്കുന്ന ഡിസബിലിറ്റി റൈറ്സ് വിങ് പ്രവർത്തനോൽഘാടനം മാർച്ച് 19ന് നടത്തപ്പെടും. പ്രവാസ മേഖലയിൽ ഉള്ള ഭിന്നശേഷിക്കാർക്ക് ഇന്ത്യയിൽ വിദ്യാഭ്യാസം നടത്തുന്നതിനും തൊഴിൽ നേടുന്നതിനും മറ്റും പല ബുദ്ധിമുട്ടുകളും കണ്ടുവരുന്ന സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരെ കൂടുതൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെൽ ഡിസബിലിറ്റി റൈറ്സ് വിങ് ആരംഭിക്കുന്നത്.
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ അദ്ധ്യക്ഷൻ റിട്ടയേർഡ് ജഡ്ജ് പി. മോഹനദാസാണ് ഉൽഘാടന കർമ്മം നിർവഹിക്കുന്നത്. തുടർന്ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ഛ് ജഡ്ജ് പഞ്ചാപകേശൻ മുഖ്യപ്രഭാഷണം നടത്തും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ . ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ അസ്‌ഗർ ആശംസ അർപ്പിക്കും. പ്രവാസ മേഖലയിൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുവാൻ പുതിയ സംരംഭത്തിലൂടെ ശ്രമിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് വാർത്താകുറിപ്പിൽ അറിയിച്ചു