ചെന്നൈ: ഹിന്ദു മുന്നണിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. മധുര തിരുപ്പരന്‍കുന്ദ്രം ക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചെന്നൈയില്‍ റാലി നടത്തണമെന്ന ഹിന്ദു മുന്നണിയുടെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. വേലുമായി ചെന്നൈ നഗരത്തിലൂടെ റാലി നടത്തണമെന്നായിരുന്നു ആവശ്യം.
പല മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രദേശത്തുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. ഹര്‍ജിക്കാര്‍ മധുരയില്‍ നടത്തിയ റാലിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്ന് കോടതി വിമര്‍ശിച്ചു. സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒന്നും അനുവദിക്കാനാകില്ല. വിവിധ വിഭാഗക്കാര്‍ ഐക്യത്തോടെ ജീവിക്കുന്ന സ്ഥലമാണ് മധുരയും ചെന്നൈയുമെന്ന് കോടതി ചൂണ്ടികാട്ടി.