
പ്രണയദിനമായ ഫെബ്രുവരി 14വരെയുള്ള ഒരാഴ്ച വാലന്റൈന്‍സ് വീക്ക് ആണ്. പ്രണയിക്കുന്നവര്‍ക്ക് അത്യുത്സാഹത്തോടെ ആഘോഷിക്കാനുള്ള അവിസ്മരണീയ ദിനങ്ങള്‍. എന്നാല്‍ 15 മുതല്‍ അടുത്ത ഒരാഴ്ച ആന്റി വാലന്റൈന്‍സ് വീക്കായാണ് ആചരിക്കുന്നത്. അതായത് പ്രണയിക്കാന്‍ ആരുമില്ലാത്തവര്‍ക്കും അതിന്റെ നോവ് അനുഭവിച്ചവര്ക്കുമെല്ലാമുള്ള വാരം.
എന്താണ് ആന്റി വാലന്റൈന്‍സ് വീക്ക് ?
സ്നേഹിക്കാന്‍ ഒരാളില്ലാത്തവര്ക്കും വിഷലിപ്തമായ ബന്ധം അനുഭവിച്ചവര്‍ക്കും ആന്റി-വാലന്റൈന്‍സ് വീക്ക് തുണയ്ക്കെത്തുന്നു. അത്തരക്കാരുടെ വികാരങ്ങള്‍ക്കൊപ്പമാണ് ഈ വാരാചരണത്തിന്റെ സന്ദേശം നിലനില്‍ക്കുന്നത്. അതായത് വാലന്റൈന്‍സ് ദിനത്തിന് ശേഷമുള്ള ആഴ്ച വാലന്റൈന്‍സ് വിരുദ്ധ ആഴ്ചയായി ആഘോഷിക്കുന്നുവെന്ന് സാരം.
എന്താണ് സ്ലാപ് ഡേ ?
ആന്റി വാലന്റൈന്‍സ് വീക്കിലെ ആദ്യ ദിനമാണ് സ്ലാപ് ഡേ. സ്ലാപ്പ് ഡേ എന്നാല്‍ മുന്‍ പങ്കാളിയെ കണ്ടെത്തി അടിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. പകരം, നമ്മുടെ ജീവിതത്തില്‍ നിന്ന് മോശം അനുഭവങ്ങള്‍ അകറ്റി നല്ല നേരങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും ഇടം നല്‍കണമെന്ന് ഈ ദിവസം ഓര്‍മ്മിപ്പിക്കുന്നു.
സ്ലാപ് ഡേയുടെ ചരിത്രം ?
സ്ലാപ്പ് ഡേയുടെ ചരിത്രം അജ്ഞാതമാണ്. പക്ഷേ ടോക്സിക് റിലേഷന്‍ഷിപ്പുകളില്‍ നിന്നുള്‍പ്പെടെ മുക്തി നേടിയവരെ സംബന്ധിച്ച് ഈ ദിനം ശ്രദ്ധേയമാണ്. നമ്മുടെ ജീവിതത്തില്‍ നിന്ന് മോശമായവയെ അകറ്റുമ്പോഴേ നല്ല കാര്യങ്ങള്‍ സംഭവിക്കൂ എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് സ്ലാപ് ഡേ.
വിഷമകരമായ ഓര്‍മ്മകളും ആഘാതകരമായ അനുഭവങ്ങളും നിലനിര്‍ത്തിപ്പോകുന്നത് നമ്മുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് സ്ലാപ് ഡേയുടെ പ്രസക്തിയേറുന്നത്.
സ്ലാപ് ഡേ ആശംസകള്‍
- മായട്ടെ പ്രണയനോവുകള്‍, മനസ്സില്‍ നിറയട്ടെ നല്ലോര്മ്മകള്, സ്ലാപ് ഡേ ആശംസകള്‍
- മറക്കാം, പൊറുക്കാം പ്രണയവീഴ്ചകള്, നല്ല നാള് വരും, സ്ലാപ് ഡേ ആശംസകള്‍
- മായട്ടെ പ്രണയനോവുകള്‍, നിറയട്ടെ ആനന്ദനേരങ്ങള്, സ്ലാപ് ഡേ ആശംസകള്‍
- കൂട്ടിനൊരാള്വരും നാളിനായ് കാത്തിരിക്കാം, സ്ലാപ് ഡേ ആശംസകള്‍
- മുറിവുകള്‍ മായും, വേദനകള്‍ അലിയും, സ്ലാപ് ഡേ ആശംസകള്‍
- വരുമൊരുനാള് ഉള്ളറിയുന്നൊരു കൂട്ട്, സ്ലാപ് ഡേ ആശംസകള്‍
- വന്ന് ഉള്ളുതൊടും ഒരു കൂട്ട്, ആനന്ദ നേരവുമായ്, സ്ലാപ് ഡേ ആശംസകള്‍
- സങ്കടം മായും, നിറചിരി വിരിയും, സ്ലാപ് ഡേ ആശംസകള്‍
- നന്മയും സ്നേഹവും വിളങ്ങും, പ്രണയം പൂത്തുലയും, സ്ലാപ് ഡേ ആശംസകള്‍
- സ്വപ്നങ്ങള്‍ പൂക്കും, പ്രണയസ്വര്ഗങ്ങള് വിടരും, സ്ലാപ് ഡേ ആശംസകള്‍