
പ്രണയദിനമായ ഫെബ്രുവരി 14വരെയുള്ള ഒരാഴ്ച വാലന്റൈന്‍സ് വീക്ക് ആണ്. പ്രണയിക്കുന്നവര്‍ക്ക് ആഘോഷിക്കാനുള്ള അവിസ്മരണീയ ദിനങ്ങള്‍. എന്നാല്‍ 15 മുതല്‍ അടുത്ത ഒരാഴ്ച ആന്റി വാലന്റൈന്‍സ് വീക്കാണ്. അതായത് പ്രണയിക്കാന്‍ ആരുമില്ലാത്തവര്‍ക്കും അതിന്റെ നോവ് അനുഭവിക്കുന്നവര്‍ക്കുമുള്ള വാരം.
സ്നേഹിക്കാന്‍ ഒരാളില്ലാത്തവര്ക്കും വിഷലിപ്തമായ ബന്ധം അനുഭവിച്ചവര്ക്കുമെല്ലാം ആന്റി-വാലന്റൈന്‍സ് വീക്ക് തുണക്കെത്തുന്നു. അതായത് വാലന്റൈന്‍സ് ദിനത്തിന് ശേഷമുള്ള ആഴ്ച വാലന്റൈന്‍സ് വിരുദ്ധ ആഴ്ചയായി ആചരിക്കുന്നുവെന്ന് അര്‍ഥം. വാലന്റൈന്‍സ് വീക്കിലെ ആദ്യ ദിവസം സ്ലാപ് ഡേ ആണ്. ജീവിതത്തില്‍ നിന്ന് മോശം അനുഭവങ്ങള്‍ അകറ്റി നല്ല നേരങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും ഇടം നല്‍കണമെന്ന് ഈ ദിവസം ഓര്‍മ്മിപ്പിക്കുന്നു.
എന്താണ് കിക്ക് ഡേ ?
ആന്റി വാലന്റൈന്‍സ് വീക്കിലെ രണ്ടാം ദിനമാണ് കിക്ക് ഡേ. സമ്മര്‍ദ്ദങ്ങളും നെഗറ്റിവിറ്റിയും ഒഴിവാക്കാനും അല്‍പ്പം തമാശ കണ്ടെത്താനും കിക്ക് ഡേ അവസരമൊരുക്കുന്നു. സിംഗിളായി തുടരുന്നവര്‍ക്കും, പ്രണയ നോവ് അനുഭവിക്കുന്നവര്‍ക്കുമെല്ലാം ഈ ദിവസം അനുയോജ്യമാണ്. ഈവര്‍ഷത്തെ കിക്ക് ഡേ ഫെബ്രുവരി 16 ഞായറാഴ്ചയാണ്.
കിക്ക് ഡേയുടെ ചരിത്രവും പ്രാധാന്യവും ?
നെഗറ്റിവിറ്റി ഇല്ലാതാക്കുന്നതിനുള്ള ദിവസമായാണ് ഈ ദിനം ആചരിക്കുന്നത്. അതായത് സ്ലാപ് ഡേയുടെ അതേ ആശയഗതിയില് അധിഷ്ഠിതമാണ് കിക്ക് ഡേയും. മോശം അനുഭവങ്ങളെ ചവിട്ടിപ്പുറത്താക്കുകയെന്നതിന്റെ പ്രതീകാത്മക ദിനാചരണമാണിത്. ദുരനുഭവങ്ങളെ മാറ്റിനിര്‍ത്തി പുതിയ സാഹചര്യങ്ങളിലേക്ക് മാറുകയെന്നതാണ് ഈ ദിനത്തിന്റെ സന്ദേശം.
വിഷലിപ്തമായ ബന്ധങ്ങള്‍, പ്രണയവഞ്ചനകള്, പ്രണയനോവുകള്‍, പ്രണയമില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളെ മനസ്സില്‍ നിന്ന് ചവിട്ടിപ്പുറത്താക്കി തീര്‍ത്തും പോസിറ്റീവായ പുതിയ തുടക്കത്തിന് ഈ ദിവസം ആഹ്വാനം ചെയ്യുന്നു. സ്വയം നവീകരണത്തിലൂടെയുള്ള വ്യക്തി വളര്‍ച്ചയാണ് ഈ ആശയത്തിന്റെ അന്തസ്സത്ത.
കിക്ക് ഡേ ആശംസകള്‍
- സങ്കടം മായും, നിറചിരി വിരിയും, കിക്ക് ഡേ ആശംസകള്‍
- നന്മയും സ്നേഹവും വിളങ്ങും, പ്രണയം പൂത്തുലയും, കിക്ക് ഡേ ആശംസകള്‍
- സ്വപ്നങ്ങള്‍ പൂക്കും, പ്രണയസ്വര്ഗങ്ങള് വിടരും, കിക്ക് ഡേ ആശംസകള്‍
- കൂട്ടിനൊരാള്വരും നാളിനായ് കാത്തിരിക്കാം, കിക്ക് ഡേ ആശംസകള്‍
- മുറിവുകള്‍ മായും, വേദനകള്‍ അലിയും, കിക്ക് ഡേ ആശംസകള്‍
- വരുമൊരുനാള് ഉള്ളറിയുന്നൊരു കൂട്ട്, കിക്ക് ഡേ ആശംസകള്‍
- മായട്ടെ പ്രണയനോവുകള്‍, മനസ്സില്‍ നിറയട്ടെ നല്ലോര്മ്മകള്, കിക്ക് ഡേ ആശംസകള്‍
- മറക്കാം, പൊറുക്കാം പ്രണയവീഴ്ചകള്, നല്ല നാള് വരും, കിക്ക് ഡേ ആശംസകള്‍
- മായട്ടെ പ്രണയനോവുകള്‍, നിറയട്ടെ ആനന്ദനേരങ്ങള്, കിക്ക് ഡേ ആശംസകള്‍
- വന്ന് ഉള്ളുതൊടും ഒരു കൂട്ട്, ആനന്ദ നേരവുമായ്, കിക്ക് ഡേ ആശംസകള്‍