വാഷിങ്ടൺ: യാഥൊരു മുന്നറിയിപ്പുമില്ലാതെ ഒരു മെസേജിന്റെ പിൻബലത്തിലുണ്ടായ കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലിലാണ് അമേരിക്ക. സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയിൽനിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതിൽ ഏറെയുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് പിരിച്ചുവിടലിന്റെ തുടക്കം മാത്രമാണെന്നാണ് വിവരം. രണ്ടുലക്ഷത്തോളം ആളുകളെയാണ് ഈ പുറത്താക്കൽ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പൊതുസ്ഥലങ്ങളുടെ പരിപാലനം, നാഷണൽ പാർക്കുകളും നിയന്ത്രണം, ഗ്യാസ് ലീസിങ് പ്രോഗ്രാമുകൾ തുടങ്ങി യുഎസ് ആഭ്യന്തര വകുപ്പിന് കീഴിൽ തൊഴിലെടുത്തിരുന്ന 2300 […]