തൃശൂർ: രണ്ടു ദിനരാത്രങ്ങൾ പൊലീസിനെ വെള്ളംകുടിപ്പിച്ച ശേഷമാണ് പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണി പിടിയിലാകുന്നത്. മോഷണ ശേഷം റിജോ കടന്നുപോയ ഭാഗങ്ങളിലൊന്നും സിസിടിവി ക്യാമറകളിൽ സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ലാത്തതു പൊലീസിനു തലവേദന ആയിരുന്നു. വ്യാപാര സ്ഥാപനങ്ങളുടെയും പെട്രോൾ പമ്പിന്റെയും മുന്നിലുള്ള ക്യാമറയിലടക്കം സ്കൂട്ടർ കടന്നുപോകുന്നതു വ്യക്തമാണെങ്കിലും നമ്പർ പ്ലേറ്റിലെ നമ്പർ കൃത്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. സംഭവ സമയത്ത് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചതും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസിനു വെല്ലുവിളിയായി. കൊരട്ടിയിൽ […]