ജറുസലേം: എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്’ ബെഞ്ചമിൻ നെതന്യാഹു. ‘‘ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്. അതിന്റെ വിശദാംശങ്ങൾ പൊതുജനങ്ങളുമായി ഇപ്പോൾ പങ്കുവയ്ക്കാൻ കഴിയില്ല. എപ്പോൾ നരകത്തിന്റെ വാതിൽ തുറക്കുമെന്നും പറയാൻ കഴിയില്ല. അവസാന ബന്ദിയെ വരെ വിട്ടയച്ചില്ലെങ്കിൽ അവ തീർച്ചയായും തുറക്കും’’ – നെതന്യാഹു പറഞ്ഞു. ‘‘ഹമാസിന്റെ സൈനിക ശേഷിയും ഗാസയിലെ ഭരണവും ഞങ്ങൾ ഇല്ലാതാക്കും. എല്ലാ ബന്ദികളെയും ഞങ്ങൾ തിരികെ കൊണ്ടുവരും. ഗാസ ഇനി ഒരിക്കലും ഇസ്രയേലിനു ഭീഷണി ഉയർത്തില്ലെന്ന് ഞങ്ങൾ […]