സൗബിന് ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം ബോബന് സാമുവല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജക്സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്, ബേബി ആവണി, ബേബി ശ്രേയ ഷൈന്‍, അഞ്ജന അപ്പുകുട്ടന്‍, നിത പ്രോമി, സിനി വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – അമീര്‍ കൊച്ചിന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്. പ്രൊഡക്ഷന്‍ മാനേജര്‍സ് അഭിജിത്ത് . വിവേക് പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍ . പി ആര് ഓ പി.ശിവപ്രസാദ്,മഞ്ജു ഗോപിനാഥ്,വാഴൂര്‍ ജോസ്,സ്റ്റില്‍സ് ഗിരിശങ്കര്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്.,
The post ഇത് സൂപ്പർ കോമഡി ചിത്രം; ചിരിനിറച്ച് ‘മച്ചാന്റെ മാലാഖ’ ട്രെയിലര്‍ appeared first on Malayalam Express.